Type to search

ജനയുഗം ഗുരുനിന്ദ നടത്തിയെന്ന് സമൂഹമാദ്ധ്യമത്തിലൂടെ പരസ്യവിമര്‍ശനം; കെ കെ ശിവരാമനോട് വിശദീകരണം തേടി സിപിഐ

Latest News Local News News

കൊച്ചി>>>സിപിഐ മുഖപത്രമായ ജനയുഗം ശ്രീനാരായണ ഗുരു ജയന്തിയുടെ പ്രാധാന്യം കുറച്ചുകാണിച്ചു എന്ന വിമര്‍ശനം ഉന്നയിച്ച പാര്‍ട്ടി നേതാവ് കെ.കെ ശിവരാമനോട് വിശദീകരണം തേടി സിപിഐ. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു ശിവരാമന്‍ വിമര്‍ശനം ഉന്നയിച്ചത്.

ശ്രീനാരായണ ഗുരു ജയന്തിക്ക് മറ്റുപത്രങ്ങള്‍ ഗുരുദര്‍ശനങ്ങളെക്കുറിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ജനയുഗത്തില്‍ ഒന്നാംപേജില്‍ ഗുരുവിന്റെ ചെറിയൊരു ചിത്രം മാത്രമാണ് നല്‍കിയതെന്നാണ് ശിവരാമന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ച ആരോപണം.

ഗുരുവിനെ അറിയാത്ത എഡിറ്റോറിയല്‍ ബോര്‍ഡും മാനേജ്മെന്റും ജനയുഗത്തിന് ഭൂഷണമല്ല എന്ന വിമര്‍ശനമാണ് ശിവരാമന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്. വിഷയത്തില്‍ താന്‍ മറുപടി നല്‍കിയതായി ശിവരാമന്‍ അറിയിച്ചു. ശിവരാമന്റെ വിശദീകരണം ഈയാഴ്ച കൂടുന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് നടപടി കൈക്കൊളളും.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.