LOADING

Type to search

മൂര്‍ഖന്‍ കഴുത്തില്‍ ചുറ്റിവരിഞ്ഞിട്ടും ധൈര്യം കൈവിടാതെ ജീവന്‍ തിരിച്ചുപിടിച്ച് ആറുവയസ്സുകാരി

Latest News Local News News

മഹാരാഷ്ട്ര>>>മൂര്‍ഖന്‍ കഴുത്തില്‍ ചുറ്റിവരിഞ്ഞിട്ടും ധൈര്യം കൈവിടാതെ ജീവന്‍ തിരിച്ചുപിടിച്ച് ആറുവയസ്സുകാരി. മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയിലാണ് സംഭവം.

വീട്ടില്‍ നിലത്തുകിടന്ന് ഉറങ്ങുകയായിരുന്ന പൂര്‍വ ഗഡ്കരി എന്ന പെണ്‍കുട്ടിയുടെ കഴുത്തിലാണ് മൂര്‍ഖന്‍ ചുറ്റിയത്. ധൈര്യം കൈവിടാതെ പെണ്‍കുട്ടി അനങ്ങാതെ കിടന്നു. പേടിക്കരുതെന്നും അനങ്ങരുതെന്നും വീട്ടുകാര്‍ പെണ്‍കുട്ടിയോട് പറഞ്ഞു. രണ്ടുമണിക്കൂറിന് ശേഷമാണ് മൂര്‍ഖന്‍ പൂര്‍വയുടെ കഴുത്തിലെ ‘പിടിവിട്ടത്’.

പാമ്ബ് ഇഴഞ്ഞുമാറി തുടങ്ങിയതോടെ പെണ്‍കുട്ടി അനങ്ങുകയും മൂര്‍ഖന്‍ പൂര്‍വയുടെ കാലില്‍ കടിക്കുകയും ചെയ്തു. വീട്ടുകാര്‍ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചാണ് ജീവന്‍ തിരിച്ചുപിടിച്ചത്. നാലുദിവസമായി ആശുപത്രിയില്‍ കഴിഞ്ഞ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.