അമ്മയുടെ ഒരു അടി മാത്രം മതിനന്നാകാന്‍സ്മൃതി ഇറാനി; വടിയെടുത്ത് സൈബര്‍ ലോകവും

-

ന്യൂഡല്‍ഹി>>കുട്ടികളുടെ അവകാശങ്ങള്‍ക്കായും മാനസികാരോഗ്യത്തിനായും നിരന്തരം ചര്‍ച്ചകള്‍ നടക്കുകയും പദ്ധതികള്‍ രൂപീകരിക്കുകയും ചെയ്യുന്ന ഈ കാലത്ത്
കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി പങ്കുവച്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറല്‍.

കുട്ടിയായിരിക്കെ തന്റെ മാതാപിതാക്കള്‍ ഒരിക്കലും തന്നെ ഒരു സൈക്കോളജിസ്റ്റിന്റെ അരികിലേയ്ക്ക് കൊണ്ടുപോയിട്ടില്ലെന്നും അമ്മയുടെ ഒരു അടി മാത്രം മതി തന്നെ നന്നാക്കാനെന്നുള്ള മന്ത്രിയുടെ പോസ്റ്റിന് പിന്നാലെ വടിയെടുത്ത് സൈബര്‍ ലോകവും.
അമ്മ പങ്കുവച്ച പോസ്റ്റാണിതെന്നും ഇതേ അനുഭവം മറ്റാര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും പോസ്റ്റില്‍ മന്ത്രി കുറിച്ചിരുന്നു.

എന്നാല്‍ കുട്ടികളുടെ മാനസികാരോഗ്യത്തിന്റെ ഗൗരവമറിയാതെയാണ് മന്ത്രി പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നുള്‍പ്പടെയുള്ള കമന്റുകളും കടുത്ത വിമര്‍ശനവുമാണ് മന്ത്രിക്ക് നേരിടേണ്ടി വന്നത്. പിന്നാലെ മന്ത്രി പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുങ്ങി.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണ് മന്ത്രിയുടെ പോസ്റ്റെന്ന് പലരും കമന്റ് ചെയ്തു. കുട്ടികളുടെ മാനസികാവസ്ഥ, സൈക്കോളജിസ്റ്റിന്റെ പ്രസക്തി എന്നിവയെക്കുറിച്ച് മന്ത്രിക്ക് അറിവില്ലെയെന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.

അതേസമയം പോസ്റ്റിനെ അനുകൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. നടന്‍ അനുപം ഖേര്‍ മന്ത്രിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →