
മൂവാറ്റുപുഴ >>> കഞ്ചാവ് കടത്ത് പ്രതിയുടെ മൊബൈയില്‍ ഫോണ്‍ കാണാതായന്ന പരാതിയില്‍ ദ്യോഗസ്ഥര്ക്കെതിരെഅന്വേഷണത്തിന്
എക്സൈസ് കമ്മിഷണര്‍ ഉത്തരവിട്ടു
മൂന്നു മാസം മുമ്പ് മൂവാറ്റുപുഴ വാഴപ്പിള്ളിയില്‍ വച്ച് കഞ്ചാവുമായി പിടികൂടിയ യുവാവിന്റ ഫോണ്‍ കാണാതായെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ ഫോണ്‍ കവര്ന്നതായിരിക്കാന് സാധ്യത ഉണ്ടെന്നും ചൂണ്ടിക്കാണിച്ചുള്ള പരാതിയിലാണ് അന്വേഷണം.
എക്സൈസ് സംഘം വാഴപ്പിള്ളിയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ ആണ് കഞ്ചാവുമായി ബൈക്കില്‍ എത്തിയ യുവാവ് പിടിയിലായത്. എക്സൈസ് സംഘം പിടികൂടുന്നതിനിടയില്‍ ഇയാളുടെ കൈവശം ഉണ്ടായിരുന്ന സ്മാര്‍ട് ഫോണ്‍ കാണാതായെന്നാണ് അഭിഭാഷകന് മുഖേന എക്സൈസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. എന്നാല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ നിര്‍വീര്യമാക്കുന്നതിനുള്ള തന്ത്രമാണ് പരാതിക്കു പിന്നിലെന്നാണ് സൂചന.
കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ നിരവധി കഞ്ചാവ് കേസുകളാണ് കിഴക്കന്‍ മേഖലയില്‍ നിന്നും പിടികൂടിയത്. ഉദ്യോഗസ്ഥര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതു മൂലമാണ് കടത്തു സംഘത്തെ പിടികൂടാന്‍ കഴിഞ്ഞത്. ഇത് തടയിടാനുള്ള നീക്കമാണന്ന സംശയം ബലപെടുന്നുണ്ട്.
എക്സൈസ് വകുപ്പിനെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ആരോപണം ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പരാതി പെട്ടു. അന്വേഷണം നടത്താനും പ്രതികളെ അറസ്റ്റ് ചെയ്യാനും ഭയപ്പെടുന്ന സാഹചര്യംആണിപ്പോള് ഉള്ളത് .

Follow us on