നാടാര്‍ സംവരണം; ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല

രാജി ഇ ആർ -

കൊച്ചി>>> നാടാര്‍ സംവരണവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

സംവരണ പട്ടിക വിപുലീകരണത്തിന് സര്‍ക്കാരിന് ഉത്തരവില്ലെന്നാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. മറാത്ത കേസ് ഉയര്‍ത്തിക്കാട്ടിയായിരുന്നു ഇത്. രാഷ്ട്രപതിക്ക് മാത്രമാണ് ഉത്തരവെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം മറാത്ത കേസിന് മുന്‍പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നുവെന്നായിരുന്നു സര്‍ക്കാര്‍ വാദം. കേസില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വിശദമായ വാദം കേള്‍ക്കും.