LOADING

Type to search

സിന്ധുവിന്റെ കൊലപാതകം; ബിനോയിയെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും

Latest News Local News News

ഇടുക്കി>>> പണിക്കന്‍കുടിയില്‍ വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പ്രതിയായ മണിക്കുന്നേല്‍ ബിനോയിയെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും. തെളിവെടുപ്പിന് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.

കേസില്‍ കൂടുതല്‍ തെളിവെടുപ്പ് ആവശ്യമായതിനാല്‍ ബിനോയിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു. വീടിന്റെ അടുക്കളയിലാണ് അയല്‍വാസിയായ സിന്ധുവിനെ പ്രതി കൊന്നുകുഴിച്ചുമൂടിയത്.

കൃത്യം നടത്തിയ ശേഷം ഒളിവില്‍ ആയിരുന്ന പ്രതി ഇന്നലെയാണ് പൊലീസിന്റെ പിടിയിലായത്. തോട്ടം മേഖലയായ പെരിഞ്ചാംകുട്ടിയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

കഴിഞ്ഞ ആഴ്ചയാണ് ബിനോയിയുടെ വീടിന്റെ അടുക്കളില്‍ കുഴിച്ചുമൂടിയ നിലയില്‍ സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടമ്മയെ കാണാതായി മൂന്നാഴ്ചയ്ക്കുശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.