പട്യാല>>>പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ധുവിന്റെ രാജി സ്വീകരിച്ചിട്ടില്ലെന്നും പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും എംഎല്‍എ ബാവ ഹെന്റി. മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രശ്നങ്ങളെല്ലാം പരിഹരിക്കും. പാര്‍ട്ടി തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഹൈക്കമാന്‍ഡ് എല്ലാറ്റിനും പരിഹാരമുണ്ടാക്കും. ഹെന്റി പറഞ്ഞു.
അതേസമയം, മന്ത്രിമാരായ പര്‍ഗത് സിംഗും അമരീന്ദര്‍ സിംഗ് രാജാ വാരിംഗും സിദ്ധുവിനെ പട്യാലയിലെ വസതിയിലെത്തി സന്ദര്‍ശിച്ചു. തെറ്റിദ്ധാരണകള്‍ കാരണം ഉയര്‍ന്നു വന്ന ചില പ്രശ്നങ്ങളുണ്ടെന്നും അവ ഉടന്‍ തന്നെ പരിഹരിക്കുമെന്നും സന്ദര്‍ശനത്തിനു ശേഷം അമരീന്ദര്‍ സിംഗ് രാജ അറിയിച്ചു.
Follow us on