‘കളിപറഞ്ഞ്’ കാണികളുടെ കാതുകളെ ത്രസിപ്പിയ്ക്കാന്‍ വീണ്ടും ഷൈജു ദാമോദരന്‍

കൊച്ചി>>കാല്‍പ്പന്തുകളി പ്രേമികളെ ശബ്ദംകൊണ്ട് ആവേശത്തിലെത്തിച്ച ഷൈജു ദാമോദരന്‍ ഐഎസ്എല്ലില്‍ തന്റെ നാനൂറാമത് കളി വിവരണത്തിനായി ഒരുങ്ങുന്നു. മലയാളം ഫുട്ബോള്‍ കമന്ററിയില്‍ വ്യക്തിമുദ്ര പതിപ്പിച്ചാണ് ബുധനാഴ്ച കേരള ബ്ലാസ്റ്റേഴ്‌സ് – ചെന്നൈയില്‍ എഫ്സി പോരാട്ടത്തില്‍ ചരിത്രം സൃഷ്ടിക്കാന്‍ ഷൈജു ഒരുങ്ങുന്നത്.

2014 ഒക്ടോബര്‍ 11ന് മുംബൈ സിറ്റി എഫ്സി – എടികെ മോഹന്‍ ബഗാന്‍ മത്സരത്തിലൂടെയാണ് ആദ്യമായി ഐഎസ്എല്‍ കമന്റേറ്ററാകുന്നത്. അവതരണത്തിലെ വ്യത്യസ്തത ഈ അരൂര്‍കാരനെ കാണികള്‍ക്കിടയില്‍ ശ്രദ്ധേയനാക്കി. സിനിമാതാരങ്ങളുടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെയാണ് കമന്റേറ്ററായി അരങ്ങേറിയത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →