
പെരുമ്പാവൂര്‍>>> പെരുമ്പാവൂര്‍ നഗരസഭയില്‍ ഇരുപത്തിയൊന്നാം വാര്‍ഡില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു ഉള്‍വശത്ത് ഷോപ്പിങ് കോംപ്ലക്സിലെ കോണിപ്പടിയുടെ കൈവരി അറുത്തുമാറ്റുന്നു.
സ്വകാര്യവ്യക്തി പൊതുമുതല്‍ നശിപ്പിച്ചു കൊണ്ട് നഗരസഭയെയും പൊതുജനങ്ങളെയും വെല്ലുവിളിക്കുകയാണ് .സ്വകാര്യ വ്യക്തിയുടെ സ്ഥാപനം കാണുന്നില്ലെന്ന് അവകാശപ്പെട്ടു കൊണ്ടാണ് ഇത് മുറിച്ചുമാറ്റിയത് .
ഈ പ്രദേശത്ത് നാട്ടുകാരും കച്ചവടക്കാരും പരാതിപ്പെട്ടതിനെ തുടര്‍ന്ന് നഗരസഭ ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറുമായ ടി.എം. സക്കീര്‍ ഹുസൈന് പ്രദേശത്ത് സന്ദര്‍ശിക്കുകയും നഗരസഭ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥാപന ഉടമയെ നേരില്‍ വന്നു കണ്ട് പറഞ്ഞിട്ടുപോലും നാല് ദിവസം കഴിഞ്ഞിട്ടും പുനസ്ഥാപിക്കുന്നതിന് വേണ്ടിനിയമ നടപടി സ്വീകരിക്കുന്നതിന് നഗരസഭ അധികാരികളുടെ ഭാഗത്തുനിന്നോ സ്വകാര്യ വ്യക്തിയില്‍ നിന്നോ ഒരു നടപടിയും ഉണ്ടായിട്ടില്ല.
പൊതുമുതല്‍ നശിപ്പിച്ച് പൊതു ജനങ്ങളെയും കച്ചവടക്കാരെയും വെല്ലുവിളിക്കുന്ന സ്വകാര്യവ്യക്തിക്ക് എതിരെ നിയമ നടപടി സ്വീകരിക്കുവാനും ഷോപ്പിംഗ് കോംപ്ലക്സിലെ കൈവരി അടിയന്തരമായി പുനര്‍നിര്‍മ്മിച്ച് ഇതിലൂടെ സഞ്ചരിക്കുന്ന ആളുകളെ അപകടത്തിലേക്ക് തള്ളിവിടാതെ അധികാരികള്‍ എത്രയും പെട്ടെന്ന് ഇതില്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് ജനങ്ങളും കച്ചവടക്കാരും പറഞ്ഞു.അല്ലെങ്കില്നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് വ്യാപാരികള്‍ അറിയിച്ചു.

Follow us on