
മുംബൈ>>>ശിവസേന നേതാക്കളായ ഉദ്ദവ് താക്കറെ, ബാലസാഹേബ് താക്കറെ, എന്‍സിപി നേതാവ് ശരദ് പവാര്‍ എന്നിവരെ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ചയാളുടെ തലയില്‍ കരിമഷിയൊഴിച്ച് ശിവസേന പ്രവര്‍ത്തകര്‍. പൂനെയിലാണ് സംഭവം. അഭിജിത്ത് ലിമായി എന്നയാളെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തത്.
ഉദ്ദവ് താക്കറയെയും ശിവസേന സ്ഥാപകന്‍ ബാലസാഹെ താക്കറെയെയും എന്‍സിപി നേതാവ് ശരദ് പവാറിനെയും അപകീര്‍ത്തിപ്പെടുത്താന്‍ സോഷ്യല്‍മീഡിയയിലൂടെ പോസ്റ്റുകള്‍ പങ്കുവച്ചതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
മുംബൈ സ്വദേശിയായ ഇയാളെ പൂനെ സൈബര്‍ പോലീസാണ് അറസ്റ്റ് ചെയ്ത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് കോടതി മുറിയില്‍ നിന്നും പുറത്തിറങ്ങിയപ്പോഴാണ് ഇയാളെ ശിവസേന പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തത്. ഇയാള്‍ ഏതെങ്കിലും രാഷ്ട്രിയ പാര്‍ട്ടിയുടെ ഭാഗമാണോയെന്ന് വ്യക്തമല്ല.

Follow us on