
മുംബൈ>>> താന്‍ ജോലി തിരക്കുള്ള വ്യക്തിയാണെന്നും തന്റെ ഭര്‍ത്താവ് രാജ് കുന്ദ്ര എന്താണ് ചെയ്തിരുന്നതെന്ന് അറിയില്ലെന്നും ശില്പ ഷെട്ടി മുംബൈ പൊലീസിനോട്. മുംബൈ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച 1400ല്‍ അധികം പേജുവരുന്ന ഉപകുറ്റപത്രത്തിലാണ് ശില്പ ഷെട്ടിയുടെ മൊഴി.
‘2015ലാണ് കുന്ദ്ര വിയാന്‍ ഇന്‍ഡസ്ട്രീസ് ആരംഭിക്കുന്നത്. 2020 വരെ ഞാനും അതിന്റെഡയറക്ടര്മാരില് ഒരാളായിരുന്നു. പിന്നീട് വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെച്ചു’ -ശില്പയുടെ മൊഴിയില്‍ പറയുന്നു.
‘ഹോട്ട്ഷോട്ട്, ബോളിഫെയിം ആപ്പുകളെക്കുറിച്ച് എനിക്ക് അറിവില്ല. ഞാന്‍ എന്റെജോലിയുമായി തിരക്കിലായിരുന്നു. അതിനാല്‍ കുന്ദ്ര എന്താണ് ചെയ്തിരുന്നതെന്ന് അറിയില്ല’ -ശില്പ കൂട്ടിച്ചേര്‍ത്തു.
രാജ്കുന്ദ്ര ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ മുംബൈ പൊലീസ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. രാജ് കുന്ദ്രക്ക് പുറമെ വിയാന്‍ ഇന്‍ഡസ്ട്രീസ് ഐ.ടി തലവന്‍ റയാന് തോര്‍പെ, യഷ് താക്കൂര്‍, സന്ദീപ് ബക്ഷി എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം.
നീലചിത്രറാക്കറ്റുമായി ബന്ധപ്പെട്ട ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി വിയാന്‍ എന്റര്‍പ്രൈസസിന്റെ മുംബൈയിലെ ഓഫിസാണ് രാജ് കുന്ദ്ര ഉപയോഗിച്ചതെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ സമൂഹമാധ്യമങ്ങളില്‍ നീലചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ആപുകളാണ് ഹോട്ട്ഷോട്ടും ബോളിഫെയിമും. ശില്പ ഷെട്ടി ഉള്‍പ്പെടെ 42 സാക്ഷിമൊഴികളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് 11 പേരാണ് ഇതുവരെ അറസ്റ്റിലായത്. കേസില്‍ ഒമ്ബതു പ്രതികള്‍ക്കെതിരെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നാലുപ്രതികളെ കൂടി ഉള്‍പ്പെടുത്തി ബുധനാഴ്ച ക്രൈംബ്രാഞ്ച് ഉപകുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

Follow us on