LOADING

Type to search

ഹെലികോപ്ടറിന് നല്‍കുന്ന വാടക ഉപയോഗിച്ചെങ്കിലും പ്‌ളസ് വണ്‍ സീറ്റ് കൂട്ടണം, സഭയില്‍ സര്‍ക്കാരിനെ ട്രോളി ഷാഫി പറമ്പില്‍

Latest News Local News News

തിരുവനന്തപുരം>>>പ്‌ളസ് വണ്‍ പ്രവേശന വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് അശാസ്ത്രീയമാണെന്നും, പ്രവേശനത്തോതല്ല അപേക്ഷകരുടെ എണ്ണമാണ് കണക്കാക്കേണ്ടതെന്ന് ഷാഫി പറമ്പില്‍
പറഞ്ഞു. ഹെലികോപ്ടറിന് നല്‍കുന്ന വാടക ഉപയോഗിച്ചെങ്കിലും പ്‌ളസ് വണ്‍ സീറ്റ് കൂട്ടണമെന്ന പരിഹാസവും ഷാഫി സര്‍ക്കാരിനെതിരെ പ്രയോഗിച്ചു.

അതേസമയം, 33119 പ്ലസ് വണ്‍ സീറ്റുകള്‍ സംസ്ഥാനത്ത് മിച്ചംവരുമെന്ന് വിദ്യാഭ്യാസമന്ത്രി മറുപടി നല്‍കി. 71230 മെറിറ്റ് സീറ്റ് ഒന്നാം അലോട്മെന്റിന് ശേഷം ഒഴിവുണ്ട്. 16650 പേര്‍ കഴിഞ്ഞവര്‍ഷം പ്രവേശനം ലഭിച്ചിട്ടും ചേര്‍ന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഇത് കള്ളക്കണക്കാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.