പെരുമ്പാവൂര്‍>>>ദേശീയ വിദ്യാഭ്യാസ നയം തിരുത്തുക, പെട്രോള്‍ ഡീസല്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവ് പിന്‍വലിക്കുക, പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍നീക്കം ഉപേക്ഷിക്കുക, കര്ഷകര്ക്കെതിരെകേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കിയ കാര്‍ഷികവിരുദ്ധ ബില്ല് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എസ് എഫ് ഐപെരുമ്പാവൂര് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കാല്‍നട പ്രചരണജാഥ കുറുപ്പുംപടിയില്‍ നിന്നാരംഭിച്ചു.
കുറുപ്പംപടിയില്‍ നിന്നും ആരംഭിച്ച കാല്‍നട പ്രചരണജാഥ പെരുമ്പാവൂര്‍ പട്ടണത്തില്‍ എത്തിയപ്പോള്‍ ജ്യൂസും മധുരവും നല്കി സിഐടിയു പൂള്നമ്പര്16ലെ തൊഴിലാളികള്‍ സ്വീകരിച്ചു.
ടിഎം നസീര്‍ ,ബിനോയ് പോള്‍ ,സി എ.റഫീഖ് ,പി ബി .സുധീര്‍, കെ കെ . ജയന് ,കെ ഡി .തമ്പി, പി എ.ഷമീര്‍, ബിജു പാപ്പച്ചന് എം പി സാബു എന്നിവര്‍ നേതൃത്വം നല്കി
Follow us on