എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു; മരിച്ചത് ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി

ഇടുക്കി>>എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു . ഇടുക്കി എന്‍ജിനീയറിങ് കോളേജിലെ ധീരജ് എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

കൊലപാതകളത്തിനു പിന്നില്‍ കെഎഎസ്യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എസ്എഫ്ഐ.

മറ്റൊരു വിദ്യാര്‍ത്ഥിക്കും കുത്തേറ്റിട്ടുണ്ട്. ഇയാളെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റൊരു വിദ്യാര്‍ത്ഥിയുടെ തോളെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കോളേജില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഈ സമയം പുറത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വിദ്യാര്‍ത്ഥിയെ കുത്തിയത് എന്നാണ് ആരോപണം. ധീരജിനെ കുത്തിയവര്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു.

ധീരജിന്റെ കഴുത്തിലാണ് കുത്തേറ്റത്. നാട്ടുകാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് തൊട്ടടുത്തുള്ള ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചുവെന്നാണ് വിവരം. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആളുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുറത്ത് നിന്നുള്ള ആളുകള്‍ പ്രവേശിച്ചതിനെതിരേയും കോളേജിനുള്ളില്‍ ഇപ്പോള്‍ ശക്തമായ പ്രതിഷേധം നടക്കുകയാണ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →