LOADING

Type to search

പെണ്‍വാണിഭം നടത്തിയ സംഘം പൊലീസ് പിടിയില്‍

Latest News Local News News

കോഴിക്കോട്>>> രാത്രിയായാല്‍ വാടകവീട്ടില്‍ നിന്ന് യുവതികളുടെ അശ്ലീല സംഭാഷണം കേള്‍ക്കുന്നത് പതിവായതോടെ നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ കുടുങ്ങിയത് വന്‍പെണ്‍വാണിഭ റാക്കറ്റ്. പാറോപ്പടി ചേവരമ്പലം റോഡിലെ വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ സംഘത്തെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയില്‍ മൂന്നു യുവതികള്‍ ഉള്‍പ്പടെ അഞ്ചു പേരാണ് പിടിയിലായത്

നരിക്കുനി സ്വദേശിയായ ഷഹീന്‍ എന്നയാളാണ് വീട് വാടകയ്ക്ക് എടുത്ത് കഴിഞ്ഞ മൂന്ന് മാസത്തോളമായി പെണ്‍വാണിഭം നടത്തിവന്നത്. ബേപ്പൂര്‍ അരക്കിണര്‍ റസ്വ മന്‍സിലില്‍ ഷഫീഖ്(32), ചേവായൂര്‍ തൂവാട്ട് താഴ് വയലില്‍ ആഷിഖ്(24), പയ്യോളി നടുവണ്ണൂര്‍, അണ്ടിക്കോട് സ്വദേശികളായ മൂന്നു സ്ത്രീകള്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

സന്ധ്യ ആയാല്‍ ഈ വീടിലേക്ക് നിരവധി വാഹനങ്ങള്‍ വന്നു പോകുന്നത് പതിവായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. പലപ്പോഴും രാത്രി വൈകുംവരെയും ഇവിടെ ആളുകള്‍ വന്നു പോകാറുണ്ട്. രാത്രിയില്‍ ഇവിടെനിന്ന് യുവതികളുടെ അശ്ലീല സംഭാഷണം കേള്‍ക്കുന്നതും പതിവായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നാട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസമായി പൊലീസ് വീട് നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഇവിടെ വാഹനത്തില്‍ സ്ത്രീകള്‍

ഉള്‍പ്പടെയുള്ളവര്‍ എത്തിയതോടെയാണ് സമീപവാസികള്‍ പൊലീസിന് വിവരം നല്‍കിയത്.

മെഡിക്കല്‍ കോളേജ് പൊലീസ് അസി. കമ്മിഷണര്‍ കെ സുദര്‍ശനന്റെ നിര്‍ദേശ പ്രകാരം ചേവായൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ചന്ദ്രമോഹന്‍, എസ് ഐ ഷാന്‍, സീനിയര്‍ സി പി ഒ ഷഫീക്, ശ്രീരാജ്, രമ്യ, ബൈജു എന്നിവരാണ് റെയ്ഡ് നടത്തിയത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.