
കോതമംഗലം>>>കോതമംഗലംമുനിസിപ്പാലിറ്റിയില് ഇളങ്കാവിലൂടെ ഒഴുകുന്ന തുറവക്കാട്ട് പുഴയിലെ ആറാട്ട് കടവ് ഭാഗം ബിജെപി മണ്ഡലം കമ്മറ്റിയുടെനേതൃത്വത്തില്ശുചീകരിച്ചു.
സ്ഥല വാസികള്‍ പ്രധാന കുളിക്കടവ് ആയി ഉപയോഗിച്ചു വരുന്ന സ്ഥലമാണിത്. തുണി മാലിന്യങ്ങളുംജൈവമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കി കടവ്പുല്ലും മണ്ണും ചെളിയും കോരി മറ്റി ശുചീകരിച്ചു. മണ്ഡലം ഭാരവാഹികള്‍ മുനിസിപ്പാലിറ്റിയിലെയും ഇളങ്കാവ്പ്രദേശത്തെയും പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പ്രധാനമന്ത്രിയുടെഎഴുപത്തിയൊന്നാംപിറന്നാളിനോടനുബന്ധിച്ച്സെപ്റ്റംബര് 17 മുതല്‍ ഒക്ടോബര്‍ 7 വരെ ഭാരതമാകെ നടക്കുന്നവിവിധസേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കടവ് ശുചീകരിച്ചത്.
ബിജെപി മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചുര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു.ബിജെപി നിയോജകമണ്ഡലം സെക്രട്ടറി സന്ധ്യ സുനില്‍, രാമചന്ദ്രന് നായര്‍,പി.വി.ഓമനക്കുട്ടന്, അമല്‍ രാമചന്ദ്രന്, സനല്ഇരമല്ലൂര്, പി.എസ് രാജു,രന്‍ജിത്ത് രാജു എന്നിവര്‍ പങ്കെടുത്തു.

Follow us on