LOADING

Type to search

സെല്‍ഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണ് സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥന്‍ മരിച്ചു

Latest News Local News News

കാട്ടാക്കട>>> സെല്‍ഫിയെടുക്കുന്നതിനിടെ നെയ്യാര്‍ മീന്‍മുട്ടി വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതിവീണ് സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥന്‍ മരിച്ചു. പോത്തന്‍കോട് ശാന്തിഗിരി നേതാജിപുരം പഴിച്ചന്‍കോട് ഹൃദയ കുഞ്ജത്തില്‍ ഹരികുമാര്‍ കരുണാകരനാണ് മരിച്ചത്.

സുഹൃത്തുക്കളുമൊത്തു മീന്‍മുട്ടി സന്ദര്‍ശനത്തിനെത്തിയ ഹരികുമാര്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി പത്തടിയിലധികം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഹരികുമാര്‍ താഴേക്ക് പതിച്ച ഉടനെ ഒപ്പം ഉണ്ടായിരുന്ന വനം വകുപ്പ് വാച്ചര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡിഎഫ്ഒയുടെ സുഹൃത്തുക്കളായ അഞ്ചുപേര്‍ കോട്ടൂര്‍ വഴിയാണ് മീന്‍മുട്ടിയില്‍ എത്തിയത് . മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രയിലേക്ക് മാറ്റി.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.