Type to search

സെക്ടര്‍ മജിസ്ട്രേറ്റിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയവര്‍ അറസ്റ്റില്‍

Latest News Local News News

മൂവാറ്റുപുഴ>>> മേക്കടമ്പ് ഭാഗത്ത് സെക്ടര്‍ മജിസ്ട്രേറ്റിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുവാറ്റുപുഴ വാളകം മേക്കടമ്പ് പഞ്ചായത്ത് ഓഫീസിന് സമീപം ശ്രീകൃഷ്ണ വിലാസം വീട്ടില്‍ സന്തോഷ്‌കുമാര്‍ (56), മേക്കടമ്പ് പള്ളിക്ക് സമീപം മൂത്തേടത്ത് വീട്ടില്‍ എല്‍ദോ (48) എന്നിവരെയാണ് ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

മാസ്‌ക് ധരിക്കാതെ നിന്ന ആളുകളുടെ വിലാസം കുറിച്ചെടുക്കുന്നതിനിടയില്‍ സെക്ടര്‍ മജിസ്ട്രേറ്റിനോടും സുരക്ഷാ ചുമതലയിലുണ്ടായിരുന്ന വനിത പോലീസ് ഉദ്യോഗസ്ഥയോടും അപമര്യാദയായി പെരുമാറുകയും സെക്ടര്‍ മജിസ്ട്രേട്ടിനെ ഭീഷണിപെടുത്തുകയുമായിരുന്നു.

റിട്ടയര്‍ഡ് രെജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാരന്‍ ആണ് അറസ്റ്റില്‍ ആയ സന്തോഷ്‌കുമാര്‍. അന്വേഷണ സംഘത്തില്‍ മുവാറ്റുപുഴ എസ്‌ഐ വികെ ശശികുമാര്‍, എ.എസ്.ഐമാരായ സി.എം രാജേഷ്, സുനില്‍ സാമുവല്‍, സി.പി.ഒ മാരായ ബിബില്‍ മോഹന്‍, അജിംസ് എന്നിവരാണ് ഉണ്ടായിരുന്നത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്ക് പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.