കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലയില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ വീണ്ടും നിരീക്ഷണത്തിന്

സ്വന്തം ലേഖകൻ -

കോതമംഗലം >>> കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലയില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ വീണ്ടും നിരീക്ഷണത്തിനിറങ്ങി. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നടപടി സ്വീകരിക്കാനുള്ള അധികാരങ്ങളോടെയാണു മജിസ്ട്രേറ്റുമാരുടെ പ്രവര്‍ത്തനം. 24 മണിക്കൂറും മജിസ്‌ട്രേറ്റുമാരുടെ പരിശോധനകള്‍ ജില്ലയിലുണ്ടാകും.


ജില്ലയിലെ ഏഴ് താലൂക്കുകള്‍ക്കു കീഴില്‍ 107 സെക്ടറല്‍ മജിസ്ട്രേറ്റുമാരെയാണു നിയമിച്ചിരിക്കുന്നത്. ആലുവ താലൂക്കില്‍ 15, കണയന്നൂരില്‍ 23, കൊച്ചി-15, കോതമംഗലം -10, കുന്നത്തുനാട്-15, മൂവാറ്റുപുഴ -14, പറവൂര്‍ -15 എന്നിങ്ങനെയാണു സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ എണ്ണം.

ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചുകൊണ്ടുവരികയാണ് ഇവരുടെ ചുമതല.താലൂക്ക് അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം. ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുകയും ആളുകള്‍ കൂട്ടം കൂടുന്ന ഇടങ്ങളിലെല്ലാം പരിശോധന കര്‍ശനമാക്കുകയും ചെയ്യും. കടകളിലും വ്യാപാര സ്ഥാപനങ്ങളിലെയും കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കും.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →