എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകം; പിന്നില്‍ ആര്‍എസ്എസ് പ്രതികാരം എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

-

തിരുവനന്തപുരം>>
ആലപ്പുഴയിലെ എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസിന്റ പ്രതികാരം എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് . ചേര്‍ത്തലയില്‍ ബിജെപി പ്രവര്‍ത്തകനെ കൊന്നതിനുശേഷം ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്നു ദിവസമായി പദ്ധതിയിട്ടു. അഞ്ചു പേര്‍ കൃത്യത്തില്‍ പങ്കെടുത്തതായി സൂചന. ഒരാള്‍ ബൈക്കില്‍ വിവരങ്ങള്‍ നല്‍കി . നാലുപേര്‍ കാറില്‍ എത്തിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം.

കൊലപാതകത്തിന് ശേഷം പ്രതികള്‍ തങ്ങിയത് ആര്‍എസ്എസ് കാര്യാലയത്തില്‍. ഇവിടെ നിന്നാണ് രണ്ട് പ്രതികള്‍ പൊലീസ് പിടിയിലായത്.അതേസമയം എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കാട്ടൂര്‍ സ്വദേശി രതീഷ്, മണ്ണഞ്ചേരി സ്വദേശി രാജേന്ദ്ര പ്രസാദ് എന്നിവരാണ് റിമാന്‍ഡിലായത്. പ്രതികളെ 14 ദിവസത്തേക്കാണ് ആലപ്പുഴ ജെഎഫ്‌സിഎം കോടതി റിമാന്‍ഡ് ചെയ്തത്.

പ്രതികള്‍ ഉപയോഗിച്ചെന്ന് സംശയിക്കുന്ന കാര്‍ കണ്ടെത്തിയിരുന്നു. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തുനിന്നാണ് കാര്‍ പൊലീസ് കണ്ടെത്തിയത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →