ആലപ്പുഴയില്‍ ബിജെപി നേതാവും കൊല്ലപ്പെട്ടു

-

ആലപ്പുഴ>>ആലപ്പുഴയില്‍ ബിജെപി നേതാവിനെ വെട്ടികൊലപ്പെടുത്തി.ആലപ്പുഴ സ്വദേശി രഞ്ജു ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. രാവിലെ പ്രഭാത സവാരിക്കായി പുറത്തേക്ക് പോയതാണ് രഞ്ജു.

എസ്ഡിപിഐ നേതാവ് വെട്ടേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആലപ്പുഴയില്‍ ബിജെപി നേതാവിന് വെട്ടേറ്റത്.
ഇതേസമയം ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ ആണ് കൊല്ലപ്പെട്ടത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ഒരുസംഘം വെട്ടിക്കൊല്ലുകയായിരുന്നു

ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി കുപ്പേഴം ജങ്ഷനിലായിരുന്നു സംഭവം. വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷാനിന്റെ പിന്നില്‍ കാര്‍ ഇടിപ്പിച്ചു വീഴ്ത്തി. റോഡില്‍ വീണ ഇയാളെ കാറില്‍ നിന്നിറങ്ങിയ നാലോളം പേര്‍ ചേര്‍ന്ന് വെട്ടുകയായിരുന്നു.
കൈ -കാലുകള്‍ക്കും വയറിനും തലയ്ക്കും ഗുരുതരമായി വെട്ടേറ്റ ഷാനിനെ ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും അര്‍ധരാത്രിയോടെ മരിച്ചു. വെട്ടേറ്റ ഷാനിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

ആക്രമണ ദൃശ്യങ്ങള്‍ തൊട്ടടുത്ത വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അതേസമയം അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പ്രസ്താവനയില്‍ പറഞ്ഞു.
ആലപ്പുഴ ഡിവൈഎസ്പി എം ജയരാജിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അക്രമിസംഘം എത്തിയ എറണാകുളം രജിസ്ട്രേഷനിലുള്ള കാര്‍ പൊലീസ് കണ്ടെത്തിയെന്നാണ് സൂചന. ഷാനിന്റെ ഭാര്യ : ഫന്‍സില. മക്കള്‍: ഹിബാഫാത്തിമ, ഫിദ ഫാത്തിമ.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →