LOADING

Type to search

അച്ഛനൊപ്പം സ്‌കൂട്ടറില്‍ പോയ പെണ്‍കുട്ടിയെ കൈയില്‍ പിടിച്ച് താഴെയിട്ടു

Latest News Local News News


ഓച്ചിറ>>> സ്‌കൂട്ടറില്‍ സഞ്ചരിച്ച പിതാവിനെയും മകളെയും ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങന്‍കുളങ്ങര നാരായണീയത്തില്‍ സതീശ് (23), ചങ്ങന്‍കുളങ്ങര കരുണാലയത്തില്‍ സുമേഷ് (30) എന്നിവരെയാണ് ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയും സതീശിന്റെ സഹോദരനുമായ സോനു (25) ഒളിവിലാണ്.

ഇന്നലെ ഉച്ചക്ക് ഒന്നിന് അര്‍.സി.എം ഹോസ്പിറ്റലിന് പിറക് വശമുള്ള ഇടറോഡിലായിരുന്നു സംഭവം. പൊലീസ് പറയുന്നത്: സഹോദരന്റെ വീട് സന്ദര്‍ശിച്ച ശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരികയായിരുന്നു ചങ്ങന്‍കുളങ്ങര സ്വദേശി ഗീരീഷ്‌കുമാറും മകളും. റോഡില്‍ നില്‍ക്കുകയായിരുന്ന പ്രതികള്‍ സ്‌കൂട്ടറിന്റെ പിറകില്‍ ഇരുന്ന് സഞ്ചരിച്ച പെണ്‍കുട്ടിയുടെ കൈയ്ക്ക് പിടിച്ചു വലിച്ചു. ഇരുവരും സ്‌കൂട്ടറില്‍ നിന്ന് താഴെ വീഴുകയും പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ ഗിരീഷ്‌കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചു.

തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെയും മര്‍ദ്ദിച്ചു. ഇരുവരും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഓച്ചിറ ചങ്ങന്‍കുളങ്ങര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളാണ് പ്രതികളെന്നും ഇവര്‍ നിരവധി ആക്രമണകേസുകളിലെ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.