
തിരുവനന്തപുരം>>>സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരും അനധ്യാപകരും കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരും വാക്സിനെടുക്കണം.
കുട്ടികളുടെ വീട്ടിലുള്ളവരും നിര്‍ബന്ധമായും വാക്സിന് എടുത്തിരിക്കണം. കുട്ടികളിലും ചിലര്‍ക്കൊക്കെ രോഗം വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അവരിലും സിറോ പ്രിവിലന്‍സ് സര്‍വേ നടത്തും.
കോളേജുകള്‍ തുറക്കുന്നതിനാല്‍ എല്ലാ വിദ്യാര്‍ഥികളും വാക്സിന് ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. വാക്സിനേഷന് സൗകര്യമൊരുക്കും. തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയോ ആശാ പ്രവര്‍ത്തകരുടെയോ സേവനം തേടണം.
വാക്സിനേഷന് ആരോഗ്യ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നേതൃത്വം നല്‍കും. സര്‍വകലാശാലകളില്‍ വാക്സിന് എടുക്കാത്ത വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കണക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിന് നല്‍കും. തുടര്‍ന്ന് അവിടെത്തന്നെ വാക്സിനേഷന് ക്യാമ്ബുകള്‍ സംഘടിപ്പിക്കും.
ആരും വാക്സിനെടുക്കാതെ മാറി നില്‍ക്കരുത്. കൊ വിഡ് ഭീഷണി അവഗണിക്കാനാകില്ല. എല്ലാ മുന്‍കരുതലും പാലിച്ച് സുരക്ഷാകവചം തകരാതെ നോക്കണം. വ്യവസായ, -വ്യാപാര മേഖലകളുടെ പുനരുജ്ജീവനം അടിയന്തരമായി നടപ്പിലാക്കാനുള്ള ഇടപെടലുകള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow us on