LOADING

Type to search

സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബറില്‍ തുറക്കും

Latest News Local News News


തിരുവനന്തപുരം>>>സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബറില്‍ തുറന്നേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നു.
ഒക്‌ടോബര്‍ നാലിന് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നുണ്ട്. ഇതിനുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തിയായിരിക്കും സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് തീരുമാനമെടുക്കുക.

നവംബറില്‍ തുറക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ഒമ്ബതാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെ ആയിരിക്കും ആദ്യ ഘട്ടത്തില്‍ തുറക്കുക. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടച്ചിട്ട് ഏകദേശം ഒന്നരവര്‍ഷമായി. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പുറത്തിറക്കും.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.