
തിരുവനന്തപുരം >>>അമ്പൂരിയിലെ ആദിവാസി മേഖലയില്‍ എത്തി കുട്ടികളുടെ പ്രശ്നങ്ങള്‍ അറിഞ്ഞ് മന്ത്രി വി.ശിവന്‍കുട്ടി. ആദിവാസി മേഖലയിലെ എല്ലാ കുട്ടികള്‍ക്കും സൗജന്യമായി ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി അവര്‍ക്ക് ഉറപ്പ് നല്കി. എല്ലാ ആദിവാസി ഊരുകളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി വ്യക്തമാക്കി.
അമ്ബൂരിയിലെ പുരവിമല ആദിവാസി സെറ്റില്‍മെന്റിലേക്ക് ചെറു ബോട്ടില്‍ പുഴ കടന്നാണ് മന്ത്രി വി.ശിവന്‍കുട്ടി എത്തിയത്. അവിടെ പുരവിമല ഗവണ്മെന്റ് ട്രൈബല്‍ എല്‍പി സ്കൂളില്‍ കെ യു ഐ ടി എസ് യുവിന്റെ ജ്യോതിര്‍ഗമയ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനെത്തിയ മന്ത്രി ഡിജിറ്റല്‍ പഠനത്തിന്റെ നിലവിലെ സാഹചര്യം അവരോട് ചോദിച്ചറിഞ്ഞു.
ആദിവാസി മേഖലയില്‍ എല്ലാ കുട്ടികള്‍ക്കും സൗജന്യമായി ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി അവര്‍ക്ക് ഉറപ്പ് നല്കി.
ഓണ്‍ലൈന്‍ പഠനത്തിന് ഇവിടെ ഇന്റര്‍നെറ്റ് ലഭ്യത സജ്ജമായിട്ടില്ല. അതുകൊണ്ട് പുരവിമല ഉള്‍പ്പെടെ എല്ലാ ആദിവാസി ഊരുകളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.
അതെസമയം പുരവിമല ഗവണ്മെന്റ് ട്രൈബല്‍ എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികളായ 16 പേര്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കി.
പുരവിമലയില്‍ കെ യു ഐ ടി എസ് യുവിന്റെ നേതൃത്വത്തില്‍ 2000 പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന മികച്ച ലൈബ്രറി സജ്ജീകരിക്കുന്നുണ്ട്. മത്സരപരീക്ഷകള്‍ക്കും പിഎസ്സി പരീക്ഷകള്‍ക്കും ആവശ്യമായ പരിശീലനം ഈ മേഖലയിലെ യുവാക്കള്‍ക്ക് നല്‍കുമെന്നും മന്ത്രി അവര്‍ക്ക് ഉറപ്പ് നല്‍കിയാണ് മടങ്ങിയത്.

Follow us on