എ പ്ലസ് നേടിയ ശ്യാമയ്ക്കും അനുവിനും അനുമോദനം

രാജി ഇ ആർ -

കോതമംഗലം >>>പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള, ചാലക്കുടി മോഡല്‍ റസി. സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാം വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥിനികളെ അനുമോദിച്ചു.

കുട്ടമ്പുഴപഞ്ചായത്തിലെ പിണവൂര്‍കുടി കോളനിയിലെ ശ്യാമ മനു, വാരിയം കോളനിയിലെഅനു എം. എന്നീ വിദ്യാര്‍ത്ഥിനികളെയാണ് പട്ടികവര്‍ഗ വികസന വകുപ്പും, സ്‌കൂള്‍ അധികൃതരും സംയുക്തമായെത്തി അനുമോദനം അറിയിച്ചത്.

ശ്യാമയുടെ പിണവൂര്‍കുടിയിലെ വീട്ടിലെത്തി മൊമന്റോയു0 സമ്മാനങ്ങളും നല്‍കി. പ്ലസ് വണ്‍ പഠനത്തിനായി, ചാലക്കുടി എം.ആര്‍.എസില്‍ തന്നെ പ്രവേശനം നല്‍കുന്നതിനായി അപേക്ഷഫോമും മറ്റ് വിവരങ്ങളും ശ്യാമയ്ക്ക് കൈമാറി.

പ്രതികൂല കാലാവസ്ഥ ആയതിനാല്‍ വാരിയം കോളനിയിലെ അനുവിന് പിണവൂര്‍കുടിയിലേക്ക് എത്താനായില്ല. അനുവിന്റെയും തുടര്‍പഠനം ഉറപ്പ് വരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.


മൂവാറ്റുപുഴ ട്രൈബല്‍ ഡവ. ഓഫീസര്‍ ജി. അനില്‍കുമാര്‍, ചാലക്കുടി ട്രൈബല്‍ ഡവ. ഓഫീസര്‍ ഇ.ആര്‍. സന്തോഷ് കുമാര്‍, ചാലക്കുടി മോഡല്‍ റസി.സ്‌കുള്‍ഹെഡ്മിസ്‌ട്രെസ് ശൈലജ്യ, പ്രിന്‍സിപ്പാള്‍ രാഗിണി, സീനിയര്‍ സുപ്രണ്ട് ജിജി തോമസ്, ഇടമലയാര്‍ ടി.ഇ.ഒ. നാരായണന്‍ കുട്ടി, സ്‌കൂള്‍ മാനേജര്‍ അരുണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ശ്യാമയുടെ സഹോദരങ്ങളെയും ചാലക്കുടി എം.ആര്‍.എസില്‍
പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മൂവാറ്റുപുഴ ട്രൈബല്‍ ഡെവോലോപ്‌മെന്റ് ഓഫീസര്‍ അനില്‍ കുമാര്‍ അറിയിച്ചു.