പെരുമ്പാവൂര്‍ >>>കൂവപ്പടി ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്ത്തനത്തിലു0 ക്രമസമാധാന പാലനത്തിലു0 മികച്ച സേവനം നടത്തിയ കോടനാട് എസ് എച്ച് ഒ സജി മര്‍ക്കോസിനെ ആദരിച്ചു. മെബര്‍ എം.വി. സാജു സ്വാഗതപ്രസംഗം നടത്തി
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി തോപ്പിലാന്‍ അധ്യക്ഷത വഹിച്ചു .ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ മിനി ബാബു യോഗം ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ മനോജ് മൂത്തടേന് ബ്ലോക്ക് വൈസ് പ്രസിഡണ്ട് മോളി തോമസ് അദാമാഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിര്‍വഹിച്ചു .റീജിയണല്‍ മാനേജര്‍ ഗിരീഷ് കുമാര്‍ കൂവപ്പടി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ മെമ്പര്‍മാരും ആശംസകള്‍ അറിയിച്ചു .
സിപിഎം കൂവപ്പടി ലോക്കല്‍ സെക്രട്ടറി പിസി ജോര്‍ജ് ,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സാബു ആന്റണി ,എന്‍സിപി ബ്ലോക്ക് പ്രസിഡണ്ട് സെബാസ്റ്റ്യന്‍ എം വി ,പി .പി ഡേവിസ്, റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,അംഗന്‍വാടി ടീച്ചര്‍ കെ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു .
Follow us on