സൗദിയില്‍ 24 മണിക്കൂറിനിടയില്‍ 1024 പുതിയ കൊവിഡ് കേസുകള്‍

റിയാദ്>> സൗദി അറേബ്യയില്‍കൊവിഡ് കേസുകള്‍ പിടിവിട്ടുയരുന്നു. 24 മണിക്കൂറിനിടെ 1024 പേര്‍ക്കാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 298 പേര്‍ സുഖം പ്രാപിച്ചു. കൊവിഡ് മൂലം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 558,106 ആയി. ആകെ രോഗമുക്തി കേസുകള്‍ 542,413 ആണ്. ആകെ മരണസംഖ്യ 8,879 ആയി.

ഇന്ന് രാജ്യത്ത് ആകെ 33,396,224 കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,814 ആയി ഉയര്‍ന്നു. ഇതില്‍ 69 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

രാജ്യത്താകെ ഇതുവരെ 51,167,007 ഡോസ് വാക്സിന്‍ കുത്തിവെച്ചു. ഇതില്‍ 25,033,151 എണ്ണം ആദ്യ ഡോസ് ആണ്. 23,205,435 എണ്ണം സെക്കന്‍ഡ് ഡോസും. 1,918,977 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 2,928,421 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →