
റിയാദ്>>സൗദി അരാംകോ ഇനി ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി. ആപ്പിളിനെ പിന്നിലാക്കിയാണു സൗദി എണ്ണക്കമ്പനിയായ അരാംകോ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയത്. കമ്പനിയുടെ വിപണി മൂല്യം 2.464 ട്രില്യൺ ഡോളറായി. അതായത്, സൗദി സ്റ്റോക്ക് മാർക്കറ്റിൽ ഇന്നത്തെ ട്രേഡിങ്ങിൽ അരാംകോയുടെ ഓഹരി ഉയർന്ന് 46.10 റിയാൽ ആണ്. ആപ്പിളിന്റെ ഇപ്പോഴത്തെ മൂല്യം 2.461 ട്രില്യൺ ഡോളറാണ്. ഉയർന്ന എണ്ണവില അരാംകോയുടെ സാധ്യതകളെ പിന്തുണച്ചതിൽ പ്രധാന പങ്ക് വഹിച്ചു.
യുഎസ് കമ്പനിയായ മൈക്രോസോഫ്റ്റ് 1.979 ട്രില്യൺ ഡോളർ വിപണി മൂല്യവുമായി തൊട്ടു പിറകിലുണ്ട്. റഷ്യൻ അധിനിവേശത്തിനു ശേഷം ഈ വർഷാരംഭം മുതൽ ശക്തമായ എണ്ണവില നേട്ടം അരാംകൊയ്ക്ക് കൈമുതലായിട്ടുണ്ട്. ശക്തമായ ലാഭം കൈവരിക്കുമെന്ന പ്രതീക്ഷ യുടെ വെളിച്ചത്തിൽ അരാംകോ 2022 ന്റെ ആദ്യ പാദത്തിലെ സാമ്പ ത്തിക ഫലങ്ങൾ അടുത്ത ഞായറാഴ്ച പ്രഖ്യാപിക്കും.