LOADING

Type to search

സൗദി അറേബ്യയില്‍ കൊവിഡ് കേസുകള്‍ക്കൊപ്പം രോഗമുക്തിയും ഉയരുന്നു

World

റിയാദ്>> സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകള്‍ക്കൊപ്പം ആശ്വാസം പകര്‍ന്ന് രോഗമുക്തി നിരക്കും ഉയരുന്നു. 24 മണിക്കൂറിനിടയില്‍ പുതുതായി 5,505 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ നിലവിലെ രോഗബാധിതരില്‍ 4,349 പേര്‍ സുഖം പ്രാപിച്ചു (ഞലരീ്‌ലൃശല)െ. ചികിത്സയിലുണ്ടായിരുന്നവരില്‍ രണ്ടുപേര്‍ മരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 620,935 ഉം രോഗമുക്തരുടെ എണ്ണം 569,296 ഉം ആണ്. ആകെ മരണസംഖ്യ 8,908 ആയി. ചികിത്സയിലുള്ള 42,731 രോഗികളില്‍ 388 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 91.79 ശതമാനവും മരണനിരക്ക് 1.44 ശതമാനവുമായി തുടരുന്നു. പുതുതായി റിയാദില്‍ – 1,546, ജിദ്ദയില്‍ – 835, മക്ക – 440, മദീന – 326, ദമ്മാമില്‍ – 149, ഖോബാര്‍ – 117, തായിഫ് – 115, ഹുഫൂഫ് – 102 എന്നിങ്ങനെയാണ് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 54,140,63 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 25,216,860 ആദ്യ ഡോസും 23,482,982 രണ്ടാം ഡോസും 5,440,789 ബൂസ്റ്റര്‍ ഡോസുമാണ്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.