രാജധാനി ജ്വല്ലറി കവര്‍ച്ച: മുഖ്യപ്രതി പിടിയില്‍

രാജി ഇ ആർ -

കാസര്‍ക്കോട് : രാജധാനി ജ്വല്ലറി കവര്‍ച്ച ചെയ്ത സംഭവത്തില്‍ പിടികിട്ടാനുള്ള മുഖ്യ പ്രതി പിടിയില്‍.തൃശൂര്‍ കൊടുങ്ങല്ലൂര്‍ കോത പറമ്പ സ്വദേശി സത്യേഷ് എന്ന കിരണ്‍ (35) ആണ് അറസ്റ്റില്‍ ആയത്. പ്രതിക്ക്കേ രളത്തിലും തമിള്‍ നാടിലും കര്‍ണാടകത്തിലും നിരവധി കേസുകള്‍ ഉണ്ട്.

കാസര്‍ക്കോട് എസ്.പി: പി.ബി. രാജീവ്ന്റെ മേല്‍നോട്ടത്തില്‍ കാസറഗോഡ് ഡെപ്യൂട്ടി എസ് പി. ബാലകൃഷ്ണന്‍ നായര്‍, മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ ആയ എസ്.ഐമാരായ ബാലകൃഷ്ണന്‍, നാരായണന്‍ നായര്‍, എ എസ് ഐ ലക്ഷ്മി നാരായണന്‍, ശിവകുമാര്‍, രാജേഷ്, ഓസ്റ്റിന്‍ തമ്പി, ഗോകുല, സുഭാഷ് ചന്ദ്രന്‍, വിജയന്‍. നിതിന്‍ സാരങ്, രഞ്ജിഷ്. ഡ്രൈവര്‍ പ്രവീണ്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.