LOADING

Type to search

സവര്‍ക്കറിനെയും ഗോള്‍വാക്കറിനെയും വായിക്കാതെ എങ്ങനെ അവരുടെ ആശയങ്ങളെ എതിര്‍ക്കും?: ശശി തരൂര്‍

Latest News Local News News

തിരുവനന്തപുരം>>>ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗോള്‍വാക്കറുടെയടക്കം ഉള്‍പ്പെടുത്തിയ കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. സവര്‍ക്കറിനെയും ഗോള്‍വാള്‍ക്കറിനെയും വായിക്കാതെ എങ്ങനെയാണ് അവരുടെ ആശയങ്ങളെ നമുക്കെതിര്‍ക്കാന്‍ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു.

കണ്ണൂര്‍ യൂണിവേഴ്സിറ്റി നമ്മള്‍ ബഹുമാനിക്കുന്ന ഗാന്ധിജിയുടെയും ടാഗോറിന്റെയും പുസ്തകങ്ങളും പഠിപ്പിക്കുന്നുണ്ട്. അതോടൊപ്പം നമ്മള്‍ എതിര്‍ക്കുന്നവരുടെ പുസ്തകങ്ങളും നമ്മള്‍ പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ ആശയങ്ങളെക്കുറിച്ചുള്ള അജ്ഞത അവയെ പരാജയപ്പെടുത്തുന്നതില്‍ നമ്മെ സഹായിക്കും എന്ന് കരുതുന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ പുസ്തകങ്ങളില്‍ പലപ്രാവശ്യം സവര്‍ക്കറിന്റെയും ഗോള്‍വാക്കറിന്റെയും ചിന്തകളെ കുറിച്ച് എഴുതുകയും അവയെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പഠന സ്വാതന്ത്ര്യം എന്നത് വായിക്കാനും മനസ്സിലാക്കാനും സംവാദിക്കാനുമുള്ള സ്വാതന്ത്ര്യമാണ്; നമ്മള്‍ അതിനോട് യോജിച്ചാലും ഇല്ലെങ്കിലും, എന്ന എന്റെ നിലപാടിനോട് പല സുഹൃത്തുക്കളും വിയോജിക്കുന്നു എന്നത് മനസ്സിലാക്കുന്നു.

സവര്‍ക്കറിനെയും ഗോള്‍വാള്‍ക്കറിനെയും വായിക്കാതെ എങ്ങിനെയാണ് അവരുടെ ആശയങ്ങളെ നമുക്കെതിര്‍ക്കാന്‍ കഴിയുക?

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നമ്മള്‍ ബഹുമാനിക്കുന്ന ഗാന്ധിജിയുടെയും ടാഗോറിന്റെയും പുസ്തകങ്ങളും പഠിപ്പിക്കുന്നുണ്ട്. അതോടൊപ്പം നമ്മള്‍ എതിര്‍ക്കുന്നവരുടെ പുസ്തകങ്ങളും നമ്മള്‍ പഠിക്കണം.

ബൗദ്ധിക സ്വാതന്ത്ര്യം എന്നത് കക്ഷി രാഷ്ട്രീയത്തിനതീതമായി കാണേണ്ട ഒരു സാമൂഹിക മൂല്യമാണ്.

മറ്റുള്ളവരുടെ ആശയങ്ങളെക്കുറിച്ചുള്ള അജ്ഞത അവയെ പരാജയപ്പെടുത്തുന്നതില്‍ നമ്മെ സഹായിക്കും എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്.

ഞാന്‍ എന്റെ പുസ്തകങ്ങളില്‍ പലവട്ടം സവര്‍ക്കറിന്റെയും ഗോള്‍വാള്‍ക്കറിന്റെയും ചിന്തകളെ കുറിച്ച് എഴുതിയിട്ടുണ്ട്; അവയെ കൃത്യമായി നിഷേധിക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.