തന്നെ വിഷം നല്‍കി ഇല്ലാതാക്കാന്‍ ശ്രമിച്ചു, ആരെന്ന് പിന്നീട് വെളിപ്പെടുത്തും: സരിത.എസ്.നായര്‍

-

കൊട്ടാരക്കര>> തന്നെ വിഷം നല്‍കി ഇല്ലാതാക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി സോളര്‍ കേസിലെ പ്രതി സരിത എസ്.നായര്‍. ക്രമേണ വിഷം ശരീരത്തെ ബാധിക്കുന്ന രീതിയിലാണ് നല്‍കിയത്. വിഷ ബാധയെ തുടര്‍ന്ന് വെല്ലൂരും തിരുവനന്തപുരത്തുമായി താന്‍ ചികിത്സയിലാണെന്നും വിഷം നാഡികളെയും ബാധിച്ചെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. കീമോ തെറപ്പിയുള്‍പ്പെടെയുള്ള ചികിത്സകള്‍ പുരോഗമിക്കുകയാണെന്നും അതീജീവനത്തിനു ശേഷം ഇത് ചെയ്തത് ആരാണെന്ന് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.

സരിത ഉള്‍പ്പെട്ട വാഹന ആക്രമണ കേസില്‍ മൊഴി നല്‍കാന്‍ കൊട്ടാരക്കരയില്‍ എത്തിയതായിരുന്നു അവര്‍. സരിത ഉള്‍പ്പെട്ട വാഹന ആക്രമണ കേസില്‍ വാദിപ്രതി ഭാഗങ്ങള്‍ കോടതിയില്‍ മൊഴിമാറ്റിയിരുന്നു. കേസ് വിധി പറയാന്‍ 29 ലേക്കു മാറ്റിയിട്ടുണ്ട്. സരിത വാദിയായും പ്രതിയായും 2 കേസുകള്‍ പൊലീസ് റജിസ്റ്റര്‍ ചെയ്തിരുന്നു. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ പ്രതികളെ തിരിച്ചറിയാനാവുന്നില്ലെന്നു സരിതയും ഇടിച്ച വാഹനത്തില്‍ സരിത ഉണ്ടായിരുന്നില്ലെന്ന് എതിര്‍ഭാഗവും കോടതിയെ അറിയിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →