
തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതി സരിത്ത് നല്കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ സരിത്തടക്കമുള്ളവരുടെ ജാമ്യഹര്‍ജികള്‍ എന്‍ഐഎ കോടതി തള്ളിയിരുന്നു.

വിചാരണ കോടതി നടപടികള്‍ ചോദ്യം ചെയ്താണ് അപ്പീലുമായി പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ഒരു വര്‍ഷത്തോളമായി ജയിലില്‍ കഴിയുകയാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
ജാമ്യം നിരസിച്ച എന്‍.ഐ.എ കോടതി ഉത്തരവ് ചോദ്യം ചെയ്ത ജലാല്‍, മുഹമ്മദ് ഷാഫി അടമുള്ള നാല് പ്രതികള്‍ നല്കിയ അപ്പീല്‍ ഹര്‍ജികളും ഡിവിഷന് ബെഞ്ച് ഇന്ന് പരിഗണിക്കും. സ്വര്‍ണക്കടത്തു കേസില്‍ ഇടനിലക്കാരായി പ്രതിച്ചവരാണ് ഇവര്‍.

Follow us on