LOADING

Type to search

സംസ്‌കൃത സര്‍വകലാശാല: വീണ്ടും അനധികൃത നിയമനമെന്ന് പരാതി

Latest News Local News News


ആലുവ>>>കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വീണ്ടും അനധികൃത നിയമനമെന്ന് പരാതി. മലയാളം വിഭാഗത്തിലെ ഗസ്റ്റ് അധ്യാപകനെ പബ്ലിക്കേഷന്‍ ഓഫീസറായി നിയമിച്ചുവെന്നാണ് ആരോപണം. വിജ്ഞാപനമില്ലാതെയാണ് അധ്യാപകന് ഒരു വര്‍ഷത്തേക്ക് നിയമനം നടത്തിയത്. താത്കാലിക നിയമനങ്ങള്‍ പോലും നടപടി ക്രമം പാലിക്കാതെ സര്‍വകലാശാലയില്‍ നടത്താറില്ല.

പബ്ലിക്കേഷന്‍ വിഭാഗം ശക്തിപ്പെടുത്താനായി ഓഫിസറെ നിയമിക്കാന്‍ സര്‍വകലാശാലാ സിന്‍ഡിക്കറ്റ് തീരുമാനമെടുത്തത് ഓഗസ്റ്റ് മുപ്പതിനാണ്. എന്നാല്‍, നടപടിക്രമങ്ങള്‍ പാലിക്കാതെ ഈ തസ്തികയില്‍ നിയമനം നടത്തി റജിസ്ട്രാര്‍ തിങ്കളാഴ്ച ഉത്തരവിറക്കുകയായിരുന്നു. തസ്തികയുടെ അധിക ചുമതല നല്‍കിയിരുന്ന അധ്യാപികയെ നീക്കുന്നതായും ഉത്തരവിലുണ്ട്. ഉത്തരവിറങ്ങിയ ശേഷമാണ് നിയമനവിവരം സിന്‍ഡിക്കറ്റ് അംഗങ്ങള്‍ പോലുമറിഞ്ഞത്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.