LOADING

Type to search

പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തയാളെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kothamangalam

കോതമംഗലം>>പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തയാളെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍ . മലപ്പുറം വഴിക്കടവ് നരോക്കാവ് ഭാഗത്ത് കടമാന്‍തടം വീട്ടില്‍ (ഇപ്പോള്‍ പിണ്ടിമന ചെങ്കര ഭാഗത്ത് വാടകയ്ക്ക് താമസം) സഞ്ജു. കെ.മത്തായി (26) യെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പിണ്ടിമന സ്വദേശി വിപിന്‍ ജോണി നെയാണ് ആക്രമിച്ചത്. കഴിഞ്ഞ 15 ന് രാത്രി 9 മണിയോടെയാണ് സംഭവം. വീടിനു സമീപമുളള റോഡില്‍ വച്ച് സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. മൊബൈല്‍ ഫോണും സംഘം നശിപ്പിച്ചു. രണ്ടു മാസം മുമ്പാണ് വിപിന്‍ ജോണ്‍ വീട്ടിലേക്ക് പോകുന്ന വഴിയില്‍ പ്രതികള്‍ മദ്യപിക്കുന്നത് കണ്ടത്. ഇതിനെ ചൊല്ലി വാക്കു തര്‍ക്കവും അടിപിടിയും ഉണ്ടായിരുന്നു. ഈ വൈരാഗ്യത്തെ തുടര്‍ന്നാണ് സംഘം ആക്രമിച്ചത്. ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസ് എസ് . ഐ മാഹിന്‍ സലിം സി.പി. ഒ മാരായ ഷിയാസ്, രഞ്ജിത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്. മറ്റു പ്രതികള്‍ക്കായി അന്വഷണം ഊര്‍ജിതമാക്കി.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.