മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച 25കാരന്‍ അറസ്റ്റില്‍

രാജി ഇ ആർ -

തിരുവനന്തപുരം>>>മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച 25കാരന്‍ അറസ്റ്റില്‍. മംഗലപുരം ഇടവിളാകം ലക്ഷംവീട് കോളനി സ്വദേശി സന്ദീപി(25)നെയാണു മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളേജിയില്‍ ചികിത്സയിലിരിക്കുന്ന അമ്മയ്ക്ക് കൂട്ടു നില്‍ക്കുമ്‌ബോഴാണ് ആംബുലന്‍സ് ഡ്രൈവറായ ഇയാള്‍ യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.

ചികിത്സയിലുള്ള അമ്മയ്ക്കു കൂട്ടുനിന്ന യുവതി ഭക്ഷണം വാങ്ങാനായി സൂപ്പര്‍ സ്പെഷ്യല്‍റ്റി ബ്ലോക്കില്‍ നിന്നു റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് ഇയാള്‍ കാറില്‍ കടത്തിക്കൊണ്ടു പോയതെന്നു പൊലീസ് അറിയിച്ചു. വ്യാഴാഴ്ച ആയിരുന്നു സംഭവം.

മെഡിക്കല്‍ കോളജ് ക്യാംപസിനുള്ളിലെ ഗ്രൗണ്ടിനു സമീപം വിജനമായ കുറ്റിക്കാട്ടില്‍ കൊണ്ടുപോയാണു പീഡിപ്പിച്ചതെന്നും അതിനു ശേഷം തിരികെ റോഡില്‍ കൊണ്ടു പോയി വിട്ടെന്നും പൊലീസ് അറിയിച്ചു.മുന്‍പ്, കൊട്ടാരക്കര സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇയാള്‍ ജയിലിലായിരുന്നു.