സര്‍ക്കാരിന്റെ മംഗല്ല്യ സമുന്നതി ധനസഹായ പദ്ധതിയിലേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു

കൊച്ചി>>സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായവുമായി കേരള സര്‍ക്കാര്‍. മംഗല്ല്യ സമുന്നതി പദ്ധതി എന്ന പേരിലുള്ള ഈ ധനസഹായ പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കിയിരിക്കുന്നത് സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷനാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളിലൂടെ മാത്രമേ ഗുണഭോക്താവിനെ കണ്ടെത്തൂ. മുന്‍ഗണനാ വിഭാഗം AAY (മഞ്ഞ കാര്‍ഡ്) മുന്‍ഗണനാ വിഭാഗം (പിങ്ക് കാര്‍ഡ്) – ഇതാണ് റേഷന്‍ കാര്‍ഡിന്റെ മാനദണ്ഡം. വിവാഹിതയായ പന്കുട്ടിയുടെ അച്ഛനോ അഥവാ അമ്മയോ ആയിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. പെണ്‍കുട്ടി സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങളില്‍ പെടുന്ന ആളായിരിക്കണം. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികളുടെ വിവാഹത്തിനാണ് ധനസഹായം. കുടുംബവരുമാനം ഒരുലക്ഷം രൂപയില്‍
കവിയാന്‍ പാടില്ല. വിവാഹിതയായ പെണ്‍കുട്ടികളുടെ പ്രായം 22ന് മുകളിലായിരിക്കണം. സര്‍ക്കാരില്‍നിന്നുള്ള ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച്
ഒരുലക്ഷംരൂപയാണ് ധനസഹായമായി അനുവദിക്കുന്നത്. മാതാപിതാക്കള്‍ മരിച്ചവരോ, നഷ്ടപ്പെട്ടവരോ ആയ പെണ്‍കുട്ടികള്‍ക്ക് സ്വയം അപേക്ഷ സമര്‍പ്പിക്കാം. പരിഗണനാര്ഹമായ അപേക്ഷകളില്‍ ധനസഹായം ആ പെണ്‍കുട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നതാണ്. ലഭ്യമാകുന്ന അപേക്ഷകളില്‍ നിന്നും ഏറ്റവും കുറഞ്ഞ വരുമാനമുള്ളവരെ കണ്ടെത്തി യോഗ്യരായ 200 പേര്‍ക്കാണ് ധനസഹായം അനുവദിയ്ക്കുക. മാതാപിതാക്കള്‍ നഷ്ടപ്പെട്ടവര്‍, ഭിന്നശേഷിക്കാര്‍, വിവാഹിതയായ പെണ്‍കുട്ടിയുടെ പ്രായം എന്നീ കാര്യങ്ങള്‍ക്ക് മുന്‍തുക്കം നല്‍കിയായിരിക്കും അപേക്ഷ പരിഗണിച്ച് ധനസഹായം അനുവദിക്കുക. ഒരു പെണ്‍കുട്ടിയ്ക്ക് പദ്ധതി പ്രകാരമുള്ള ധനസഹായത്തിന് ഒരുപ്രാവശ്യമേ അര്‍ഹതയുണ്ടാകൂ. ഒരേ കുടുംബത്തിലെ രണ്ടില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് യാതൊരു കാരണവശാലും ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കില്ല. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന പക്ഷം അനുവദി
ച്ചിട്ടുള്ള തുക സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ കൂട്ടുപലിശയും ചേര്‍ത്ത് തിരിച്ചടയ്ക്കേണ്ടതും പ്രസ്തുത പദ്ധതിയിലേക്ക് തുടര്‍ന്ന് അപേക്ഷിയ്ക്കാന്‍ അര്‍ഹതയുണ്ടായിരിക്കുകയുമില്ല. 2021-22 വര്‍ഷത്തെ മംഗല്ല്യ സമുന്നത പദ്ധതിയിലേക്കുള്ള അപേക്ഷകള്‍ സ്വീകരിയ്ക്കുന്ന അവസാന തീയതി ജനുവരി 15 ആണ്. കൂടുതല്‍ വിവരങ്ങള്‍ www.kswcfc.org എന്ന ഔദ്യോഗിക വെബ്സൈറ്റില്‍
ലഭ്യമാണ്. അപേക്ഷകള്‍ മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍, L2, കുലീന, TC. 23/ 2772, ജവഹര്‍ നഗര്‍, കവടിയാര്‍ പി.ഓ., തിരുവനന്തപുരം – 695 003 എന്ന വിലാസത്തില്‍ നിര്‍ദ്ദിഷ്ട തീയതിയ്ക്ക് മുമ്പ് ലഭ്യമായിരിക്കണം. ഇ-മെയില്‍: [email protected] ഫോണ്‍: 0471-2311215, വാട്‌സാപ്പ് : 6238170312

About കൂവപ്പടി ജി ഹരികുമാർ

View all posts by കൂവപ്പടി ജി ഹരികുമാർ →