നെല്ലിക്കുഴി പൂങ്കുഴി വീട്ടില്‍ സമീര്‍ പി ബി 50 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നല്‍കി നാടിനു മാതൃകയായി

-

കോതമംഗലം >>സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിക്കു വേണ്ടി ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിന്റെ ഭാഗമായിട്ട് നെല്ലിക്കുഴി പൂങ്കുഴി വീട്ടില്‍ സമീര്‍ പി ബി 50 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നല്‍കി നാടിനു മാതൃകയായി.

എറണാകുളത്ത് നടന്ന ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ധാരണ പത്രം ഏറ്റു വാങ്ങി.എം എല്‍ എ മാരായ ആന്റണി ജോണ്‍,ടി ജെ വിനോദ്,കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ.എം അനില്‍കുമാര്‍,കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്,നവകേരളം കര്‍മ്മപദ്ധതി കോ – ഓര്‍ഡിനേറ്റര്‍ ഡോക്ടര്‍ ടി എന്‍ സീമ,തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐ എ എസ്, ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി ബി നൂഹ് ഐ എ എസ്,ചലച്ചിത്ര താരം വിനായകന്‍,നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഐ എ എസ്,സമീര്‍ പി ബി,പഞ്ചായത്ത് മെമ്പര്‍മാരായ എം എം അലി,എം ബി ജമാല്‍,ഷഹന അനസ്,ബീന ബാലചന്ദ്രന്‍,സുലൈഖ ഉമ്മര്‍,ഷാഹിദ ഷംസുദ്ധീന്‍,സീന എല്‍ദോസ്,സെക്രട്ടറി പി എ ഹാഷിം,അസിസ്റ്റന്റ് സെക്രട്ടറി ടി എം അസീസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.സമീറിന്റെ ഇടപെടല്‍ നാടിനാകെ മാതൃകയാണെന്ന് എം എല്‍ എ പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →