
കോഴിക്കോട് >>>സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ എന്‍ ഐ എ വീണ്ടും വിവരങ്ങള്‍ ശേഖരിച്ചു. ഇത് രണ്ടാം തവണയാണ് കൊച്ചി എന്‍ ഐ എ ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കുന്ന സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ബംഗളുരു അടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയിരുന്നു.
കോഴിക്കോട് – ബംഗളുരു കേസിലെ പ്രതികള്‍ തമ്മിലുള്ള ബന്ധം അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനമടക്കം നടന്നതായി സംശയിക്കുന്നതിനാല്‍ കേസ് എന്‍ ഐ എ ഏറ്റെടുക്കാന്‍ ആലോചിക്കുന്നതായാണ് ലഭിക്കുന്ന വിവരം.

Follow us on