ചെലവന്നൂരിലെ ഫ്ലാറ്റില്‍ ചൂതാട്ടകേന്ദ്രം; മാഞ്ഞാലി സ്വദേശി കസ്റ്റഡിയില്‍

-

കൊച്ചി>> മോഡലുകള്‍ മരിച്ച കേസില്‍ അറസ്റ്റിലായ സൈജു എം. തങ്കച്ചന്റെ ലഹരിപ്പാര്‍ട്ടികളുമായി ബന്ധപ്പെട്ട പരിശോധനയില്‍ ചെലവന്നൂരിലെ ഫ്ലാറ്റില്‍ ചൂതാട്ടകേന്ദ്രം പോലീസ് കണ്ടെത്തി. ചെലവന്നൂരിലെ ഹീര ഫ്ലാറ്റ് സമുച്ചയത്തിലെ പതിനെട്ടാം നിലയിലുള്ള ഡ്യൂപ്ലെ ഫ്ലാറ്റിലാണ് ചൂതാട്ടകേന്ദ്രമുള്ളത്. മാഞ്ഞാലി സ്വദേശി ടിപ്സന്‍ എന്നയാളാണ് ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ചൂതാട്ടകേന്ദ്രം നടത്തിവന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

ലക്ഷങ്ങളുടെ കളികളാണ് ഇവിടെ നടന്നിട്ടുള്ളതെന്ന് പൊലീസിന് വിവരം ലഭിച്ചു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇവിടെ ചൂതാട്ടം നടക്കുന്നുണ്ട്. അതേസമയം, സൈജു തങ്കച്ചന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ വിവിധ ഫ്ലാറ്റുകളില്‍ പൊലീസ് സംഘവും നര്‍കോട്ടിക്സ് സംഘവും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തുന്നത്. കഞ്ചാവ് ഉപയോഗിക്കുന്ന പേപ്പറുകള്‍ ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →