ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായിക താരങ്ങളുടെ പട്ടികയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും

ന്യൂഡല്‍ഹി>>ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായിക താരങ്ങളുടെ പട്ടികയില്‍ മൂന്നമനായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും. ഫുട്‌ബോള്‍ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ , ലയണല്‍ മെസ്സിഎന്നിവര്‍ക്ക് പിന്നിലായാണ് സച്ചിന്റെ സ്ഥാനം.

ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് പട്ടികയില്‍ നാലമതായുള്ളത്. ബ്രിട്ടീഷ് മാര്‍ക്കറ്റ് റിസര്‍ച്ച് ആന്റ് ഡാറ്റ അനലിറ്റിക്‌സ് കമ്പനിയായ യുഗോവ് നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെയാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന വ്യക്തിയായി കണ്ടെത്തിയിരിക്കുന്നത്.

ബില്‍ ഗേറ്റ്‌സ് മേധാവി ബില്‍ ഗേറ്റ്‌സ്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് എന്നിവരാണ് തൊട്ടു പിന്നിലായുള്ളത്.പട്ടികയില്‍ എട്ടാമതായി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടംപിടിച്ചിട്ടുണ്ട്.ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ 14. 15 സ്ഥാനങ്ങളിലും ഇടം നേടി.
ആദരിക്കപ്പെടും ആരാധിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകളില്‍ മിഷേല്‍ ഒബാമയാണ് ഒന്നാമത്.
ഹോളിവുഡ് താരം ആഞ്ജലീന ജോളി പട്ടികയില്‍ രണ്ടാമതും എലിസബത്ത് രാജ്ഞി മൂന്നാമതുമാണ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →