കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം

web-desk -

ശബരിമലകര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നാളെ രാവിലെ മുതല്‍ 5000 ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് മുഖേന രജിസ്റ്റര്‍ ചെയ്ത കൊവിഡ് വാക്‌സിനെടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കുമാകും പ്രവേശനം.

5 ദിസം നീണ്ടുനില്‍ക്കുന്ന കര്‍ക്കിടകമാസ പൂജക്കായി പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിന് ശേഷം തീര്‍ഥാടനത്തിന് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു.