Type to search

കര്‍ക്കിടക മാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും

Kerala News

ശബരിമല>>>കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വെര്‍ച്വല്‍ ക്യൂ വഴി ബുക്കിംഗ് നടത്തിയ 5000 ഭക്തര്‍ക്ക് നാളെ മുതല്‍ ദര്‍ശനം നടത്താന്‍ കഴിയും. രണ്ട് ഡോസ് പ്രതിരോധ വാക്സിന്‍ എടുത്തവര്‍ക്കും 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മാത്രമാണ് ദര്‍ശനത്തിന് അനുമതി.

ഇന്നുമുതല്‍ ശബരിമല ക്ഷേത്ര നട അടയ്ക്കുന്നത് വരെ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. പമ്പയിലേക്ക് സീറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഇരുന്നുള്ള യാത്രകള്‍ മാത്രമാകും അനുവദിക്കുക.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.