ശബരിമല സന്നിധാനത്ത് വിരിവക്കാന്‍ അവസരം ഒരുങ്ങിയതോടെ തീര്‍ത്ഥാടകരുടെഏണ്ണം വര്‍ദ്ധിച്ചു

-

ശബരിമല>>ശബരിമല സന്നിധാനത്ത് വിരിവക്കാന്‍ അവസരം ഒരുങ്ങിയതോടെ തീര്‍ത്ഥാടകരുടെഏണ്ണം വര്‍ദ്ധിച്ചു. വരും ദിവസങ്ങളില്‍ നേരിട്ടുളള നെയ്യഭിഷേകത്തിന്അനുമതി കിട്ടുമെന്ന പ്രതിക്ഷയിലാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍

ദീപാരാധന തൊഴുത് ഹരിവരാസനം കേട്ട് പുലര്‍ച്ചെ നെയ്യഭിഷേകം നടത്തി തീര്‍ത്ഥാടകര്‍ മലയിറങ്ങുകയായിരുന്നു പതിവ് . കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ നിയമന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്ത് തങ്ങാന്‍ നിയന്ത്രണം വന്നതോടെ ഭക്തരും കുറഞ്ഞു.രണ്ട് വര്‍ഷത്തിന് ശേഷം കഴിഞ്ഞ ആഴ്ചമുതലാണ് വിരിവക്കാന്‍ അവസരം കിട്ടിയത്.ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പടെ എത്തുന്ന അയ്യപ്പ ഭക്തരുടെ ആവശ്യം നെയ്യഭിഷേകം പഴയപടി വേണമെന്നാണ്.

തുറസായ സ്ഥലങ്ങളില്‍ വിരിവക്കുന്നതിന് നിയന്ത്രണം ഇപ്പഴും തുടരുകയാണ് തീര്‍ത്ഥാടകരുടെഏണ്ണം കൂടിയതോടെ അന്നദാനത്തിന്റെ സമയവും കൂട്ടിയിട്ടുണ്ട്.

പരമ്പരാഗത കരിമല പാത തുറക്കണമെന്ന ആവശ്യവുമായി ദേവസ്വംബോര്‍ഡ് വീണ്ടും സര്‍ക്കാരിനെ സമിപിക്കും ആചാരങ്ങള്‍ പഴയപടി തുടരണമെന്ന നിലപാടിലാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →