എസ് ശ്രീകാന്ത് അയ്മനം ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍

-

കോട്ടയം>>എസ് ശ്രീകാന്ത് അയ്മനം ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍. 3 മിനിറ്റ് കൊണ്ട് 25 മലയാളം കവിതകളിലെ ആറ് മുതല്‍ 8 വരികള്‍ വരെ വേഗത്തില്‍ ചൊല്ലിയാണ് ഇടം നേടിയത് .ഇതേ വിഭാഗത്തില്‍ തമിഴ്‌നാടിന്റെ കലാം വേള്‍ഡ് റിക്കോര്‍ഡും, മഹാരാഷ്ട്രയുടെ ഒ എം ജി ബുക്ക് ഓഫ് റിക്കോര്‍ഡും നേടിയിട്ടുണ്ട് കോട്ടയം അയ്മനം വല്യാട് സ്വദേശിയായ ശ്രികാന്ത് പതിനാലോളം മലയാള പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. വി.അല്‍ഫോന്‍സാമ്മയുടെ ജീവചരിത്രമായിരുന്നു ആദ്യ രചന, തുടര്‍ന്ന് ശ്രീനാരായണ ഗുരുസ്വാമിയുടെ ജീവചരിത്രം, വി. ചാവറയച്ചന്റെ ജീവചരിത്രം, കുമാരനാശാന്റെ ജീവചരിത്രം, വി.എ വു പ്രാസ്യാമ്മയുടെ ജീവചരിത്രം ഇവ രചിച്ചു, സിവില്‍ സര്‍വ്വീസ് പരീക്ഷയെക്കുറിച്ച് (പഠനം) ഓര്‍മ്മക്കുറിപ്പുകള്‍, കവിതകളും രചിച്ചിട്ടുണ്ട് 2016ല്‍ അല്‍ഫോന്‍സാ അവാര്‍ഡ്, 2020ല്‍ എഴുത്തച്ഛന്‍ അവാര്‍ഡ്, 2021 ലെ പി പി നാരായണന്‍ കവിതാ പുരസ്‌ക്കാരം, 2021 ലെ പരസ്പരം മാസികാ പ്രതിഭാ പുരസ്‌ക്കാരം ഇവ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ സാക്ഷരത മിഷനിലെ താല്‍ക്കാലിക മലയാള അധ്യാപകനാണിദ്ദേഹം.വാണിയപ്പുരയില്‍ വി കെ സുഗുതന്റെയും കനകമ്മയുടെയും മകനാണ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →