അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ചൈന കരുത്താര്‍ജ്ജിച്ചു,? ചൈനയെ വളയാന്‍ ഇന്ത്യയടക്കമുള്ളവരുടെ സഖ്യമെന്ന് എസ് രാമചന്ദ്രന്‍ പിള്ള

തിരുവനന്തപുരം>> സി.പി.എം കോട്ടയം ജില്ലാ സമ്മേളന വേദിയില്‍ ചൈനാ അനുകൂല പ്രസംഗവുമായി പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള.

ചൈനയിലുണ്ടായത് സോഷ്യലിസ്റ്റ് നേട്ടമാണ്. അമേരിക്കയുടെ ലോകരാഷ്ട്രങ്ങള്‍ക്കിടയിലെ മേധാവിത്വം ചോദ്യം ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ചൈന കരുത്താര്‍ജിച്ചെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

ചൈനയുടെ നേട്ടം മറച്ചുവയ്ക്കാന്‍ ആഗോള അടിസ്ഥാനത്തില്‍ ചൈനക്ക് എതിരെ പ്രചരണം നടക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. ചൈനയെ വളയാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഖ്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ചൈന 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കിയാണ് ഇതിനെ പ്രതിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലത്ത് ചൈന 116 രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ക്യൂബ 50 രാജ്യങ്ങള്‍ക്ക് വാക്സിന്‍ സൗജന്യമായി നല്‍കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ലക്ഷ്യം വെച്ചാണ് ആണ് ഇന്ത്യയില്‍ ചൈനക്ക് എതിരായ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →