മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍ സി.പി.ഐയിലേക്ക്

-

തിരുവനന്തപുരം>>ഇടുക്കി ജില്ലയിലെ സിപിഎം- സിപിഐ പോര് മറ നീക്കി പുറത്തേക്ക്. ജില്ലയിലെസി.പി.എമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍ സി.പി.ഐയിലേക്ക്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. രാജേന്ദ്രന്‍ സി.പി.ഐയിലേക്ക് വരുന്നുവെന്ന വാര്‍ത്ത തള്ളാതെയായിരുന്നു കാനംപ്രതികരിച്ചത്.

പാര്‍ട്ടിയിലേക്ക് പലരും വരും, ആരൊക്കെ വരും എന്നത് സസ്‌പെന്‍സാണെന്ന് കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഏരിയ സമ്മേളനത്തില്‍ എസ്. രാജേന്ദ്രനെ സിപിഎം സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗമായ എം.എം. മണി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാത്തത് പാര്‍ട്ടി വിരുദ്ധമാണെന്ന് പറഞ്ഞ മണി ഇങ്ങനെ ഉള്ളവര്‍ വേറെ പാര്‍ട്ടി നോക്കുന്നതാണ് നല്ലതെന്നും വ്യക്തമാക്കി. ഇതിനു പിന്നാലെ സിപിഎം വിട്ട് എസ് രാജേന്ദ്രന്‍ സിപിഐയില്‍ ചേരാന്‍ പോകുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →