പെരുമ്പാവൂര്‍>>>പോലീസും പൊതുജനങ്ങളും എന്ന വിഷയത്തില്‍ റൂറല്‍ ജില്ലയിലെ പോലീസുദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പോലിസ് ആസ്ഥാത്ത് നടന്ന ചടങ്ങില്‍ ക്ലാസ് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക് ഉദ്ഘാടനം ചെയ്തു.
പോലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഉഷ്മളമാകണമെന്ന് എസ്.പി പറഞ്ഞു. സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്.റാഫി അധ്യക്ഷനായി. സബ്ബ് ഇന്‍സ്പെക്ടര്‍ കെ.റ്റി.മുഹമ്മദ് കബീര്‍ ആമുഖ പ്രഭാഷണം നടത്തി.
ഡോക്ടര്‍ കെ.ജെ കുഞ്ഞിപ്പാലു ക്ലാസ് നയിച്ചു. വ്യത്യസ്ത ബാച്ചുകളിലായി മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ക്ലാസ് നല്‍കുമെന്ന് എസ്.പി കാര്‍ത്തിക് പറഞ്ഞു.
Follow us on