
പോത്താനിക്കാട്>>>യൂത്ത് കോണ്‍ഗ്രസ് പോത്താനിക്കാട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ അഞ്ച് മുതല്‍ പത്ത് വരെ രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാല് മണി വരെയാണ് സൗജന്യമായി ആര്.റ്റി.പി.സി.ആര് പരിശോധന വീടുകളില്‍ എത്തി ചെയ്യുന്നത്.
യൂത്ത് കോണ്‍ഗ്രസ് പോത്താനിക്കാട് മണ്ഡലം വൈസ് പ്രസിഡന്റ് ടോണി ജോയിയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം ജോസഫ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ റാണികുട്ടി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സാലി ഐപ്പ്, പഞ്ചായത്ത് മെമ്പര്‍മാരായ ജിനു മാത്യു, ആശ ജിമ്മി, ജോസ് വര്‍ഗീസ്,സജി കെ വര്‍ഗീസ് അഗ്രികള്‍ച്ചറല്‍ ബാങ്ക് പ്രസിഡന്റ് കെ വി കുര്യാക്കോസ്, സന്തോഷ് ഐസക്ക്,അനില്‍ അബ്രാഹം, ബേസില്‍ ബേബി തുടങ്ങിയവര്‍ സംബന്ധിച്ചു.
ക്യാപ്ഷന്‍…യൂത്ത് കോണ്‍ഗ്രസ് പോത്താനിക്കാട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ ആര്.റ്റി.പി.സി.ആര് പരിശോധന വീടുകളില്‍ എത്തി ചെയ്യുന്നതിനായി സജ്ജീകരിച്ച വാഹനം ഫ്ലാഗ് ഓഫ് ചെയ്യുന്നു.

Follow us on